Surprise Me!

ഇത് മൊയ്തീനും കാഞ്ചനയുമല്ല, 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ചത് | Oneindia Malayalam

2017-12-08 320 Dailymotion

20 Year Of Unconditional Love, At last The Dream Come True <br /> <br />ഇരുപത് വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ശുഭാന്ത്യം. ഈ പ്രണയസാഫല്യത്തിന് കാരണക്കാരനായതാകട്ടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും. അന്‍പത്കാരനായ രാമദാസന്‍ പോറ്റിയും നാല്‍പ്പത്തിനാലുകാരിയായ രജനിയുമാണ് നായികാ നായകന്മാര്‍. രാമദാസന്‍ പോറ്റി തിരുവനന്തപുരംകാരനാണ്. രജനി പത്തനംതിട്ടക്കാരിയും. 1996 ജൂലൈയിലാണ് ഇരുവരും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്‍ഡുമാരായി ജോലിയില്‍ പ്രവേശിച്ചത്. രണ്ടുപേര്‍ക്കും നിയമനം അക്കൗണ്ട്‌സ് വിഭാഗത്തില്‍. ഇരുവര്‍ക്കുമിടയിലെ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു. പിരയാനാവാത്ത വിധം അടുത്തപ്പോള്‍ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകണം എന്നായിരുന്നു ആഗ്രഹം. ഇതുപ്രകാരം ഇരുവരും വീട്ടുകാര്‍ക്ക് മുന്നില്‍ മനസ്സ് തുറന്നു. എന്നാല്‍ ഇരുവീട്ടുകാരും അമ്പിനും വില്ലിനും അടുത്തില്ല. സമുദായവും ജാതിയുമെല്ലാം ഈ പ്രണയത്തില്‍ വില്ലനായെത്തി. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ മറ്റ് വഴിക്ക് വിവാഹിതരാകാനൊന്നം ഈ കമിതാക്കള്‍ ശ്രമിച്ചില്ല. പകരം കാത്തിരുന്നു. പ്രണയം സത്യമാണെങ്കില്‍ കാലം ഒരുമിപ്പിക്കും എന്നാരോ പറഞ്ഞത് ഇവരുടെ കാര്യത്തില്‍ സംഭവിക്കുക തന്നെ ചെയ്തു.

Buy Now on CodeCanyon